ഒന്നല്ല, രണ്ടു വിജയ്; അമ്പതാം പിറന്നാളിന്റെ ആവേശവുമായി ‘ദി ഗോട്ട്’ വീഡിയോ

ദളപതി വിജയ്‌യുടെ 50-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദി ഗോട്ട്- ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി’ന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയില്‍ നിന്നുള്ള ഒരു ചെറിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വെങ്കട്ട് പ്രഭു-വിജയ് ചിത്രം മാസ് അല്ല, മരണ മാസ് ആയിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് വീഡിയോ.

50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വിദേശ രാജ്യത്തുള്ള ചേസിങ് രംഗത്തിന്റെതാണ്. ഒരു കൂട്ടം ആളുകള്‍ രണ്ടുപേര്‍ യാത്ര ചെയ്യുന്ന ബൈക്കിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ആ രണ്ടുപേര്‍ ആരെന്നറിയുന്നിടത്താണ് ആവേശം. രണ്ടുകഥാപാത്രങ്ങളും വിജയ് തന്നെയാണ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

ഇരട്ട വേഷത്തില്‍ വിജയ് എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കെ. ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഈ വര്‍ഷം തന്നെ ദി ഗോട്ട് തിയറ്ററുകളില്‍ എത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top