സഞ്ജുവിനെയും അഭിഷേകിനെയും ചാഹലിനെയും എന്തിന് ഒഴിവാക്കിയെന്ന് ഹർഭജൻ സിങ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മൂന്നു താരങ്ങളെ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. അഭിഷേക് ശർമ്മ, യുസ്‌വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ എന്നീ മൂന്നു കളിക്കാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഹർഭജൻ എക്സിൽ കുറിച്ചത്.
സഞ്ജുവിനെ ടി 20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഏകദിന ടീമിൽനിന്നും മാറ്റി നിർത്തി. എന്നാൽ, മികച്ച ബാറ്റിങ് താരമായ അഭിഷേകിനും സ്പിന്നർ ചാഹലിനും ടി 20 യിലും ഏകദിനത്തിലും ഇടം നൽകിയില്ല. ജൂലൈ 27 ന് തുടങ്ങുന്ന പരമ്പരയിൽ മൂന്നു ടി 20 മൽസരങ്ങളും മൂന്നു ഏകദിന മൽസരങ്ങളുമാണുള്ളത്.
ശ്രീലങ്കൻ പര്യടനത്തിൽ ടി 20 ടീമിനെ സൂര്യ കുമാർ യാദവും ഏകദിന ടീമിനെ രോഹിത ശർമ്മയുമാണ് നയിക്കുന്നത്. ഇന്ത്യയുടെ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ കീഴിലാണ് ഇന്ത്യൻ ടീം ആദ്യ പരമ്പരയ്ക്ക് ഇറങ്ങുന്നത്.
ടി 20 ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here