മോസ്റ്റ് വാണ്ടഡ് ഖലിസ്ഥാൻ ഭീകരൻ കാനഡയിൽ പിടിയിൽ; അർഷ് ദല അറസ്റ്റിലെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ അടുത്ത അനുയായി അർഷ് ദല എന്ന അർഷ്ദീപ് സിംഗ് ഗിൽ അറസ്റ്റിൽ. കഴിഞ്ഞ മാസം 27,28 തീയതികളിൽ മിൽട്ടൺ ടൗണിൽ നടന്ന വെടിവയ്പ്പിൽ ഇയാളും പങ്കെടുത്തെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ആക്രമണത്തിനിടയിൽ ഇയാളെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നിജ്ജാറിൻ്റെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അർഷ്ദീപ്.

Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി

കനേഡിയൻ അധികൃതരിൽ നിന്ന് അറസ്റ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ് അർഷ്ദീപ്. ഏറെ നാളായി ഭാര്യയോടൊപ്പം കാനഡയിലാണ് താമസം.

Also Read: ‘ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കാൻ ശ്രമം’; കനേഡിയൻ മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ

കൊള്ള, കൊലപാതകം, ഭീകരവാദത്തിന് ധനസഹായം നൽകുക, വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തുക എന്നിവയടക്കം ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് അർഷ്ദീപ്. 2023ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചയാളാണ് പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച അർഷ്ദീപ്. നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി അടുത്ത ബന്ധമുള്ള ഇയാൾ കൊല്ലപ്പെട്ട ഭീകരൻ നിജ്ജാറിൻ്റെ വിശ്വസ്തനായിരുന്നു.

Also Read: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം

കഴിഞ്ഞ വർഷം ജൂണിൽ കാനഡ സറേയിലെ ഗുരുദ്വാരയുടെ പുറത്ത് അജ്ഞാതരുടെ വെടിയേറ്റായിരുന്നു ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ അസംബന്ധം എന്ന് വിശേഷിച്ച് ഇന്ത്യ അതിനെ തള്ളുകയായിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top