അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശി ഓംപ്രകാശ്; കൊലപാതകത്തിന് പിന്നില്‍ മത്സ്യ വില്പനയിലെ തര്‍ക്കം; നാല് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മത്സ്യ കച്ചവടക്കാരനായ ബംഗാൾ സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്.

നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top