ഹരിതകർമ സേനാംഗങ്ങളും സിപിഎം നിയന്ത്രണത്തിലാകും; സിഐടിയു സംഘടന രൂപീകരണവും യോഗങ്ങളും തുടരുന്നു

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ സിപിഎം നീക്കം. സിഐടിയുവിനു കീഴിലാക്കി സംഘടന രൂപീകരിക്കാനാണ് ശ്രമം. കുടുംബശ്രീ രീതിയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. അജൈവ മാലിന്യ ശേഖരണത്തിനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ 35,000 ഹരിതകർമ സേനാംഗങ്ങളുണ്ട്. ഇവരാണ് സിഐടിയുവിന് കീഴിലാകാന്‍ പോകുന്നത്.

സംഘടനാ രൂപീകരണം സംബന്ധിച്ചു സിഐടിയു സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നു. സിഐടിയു നേതാക്കള്‍ സംഘടനാ തലപ്പത്തേക്ക് വരും. ഹരിതകർമ സേനാംഗങ്ങളെ നിയമിക്കാൻ പാർട്ടി പട്ടിക പ്രകാരം പഞ്ചായത്ത് നിയമനം നൽകുന്നതാണു രീതി.

പാർട്ടി വിശ്വസ്തരെ ലീഡർമാരാക്കും. അവരിലൂടെ സേനയെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വിവിധ ജില്ലകളില്‍ സംഘടനാ രൂപീകരണവും യോഗങ്ങളും നടന്നുവരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top