കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്


കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സര്‍വീസുകളെ ഒഴുവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.

Also Read: പരാതിക്കാരനെ കുടുക്കിയത് മുളകുപൊടി; കോഴിക്കോട് എടിഎം കവർച്ചാ നാടകം പൊളിച്ച് പോലീസ്

പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പിനിടെ പോലീസ് നോക്കി നിൽക്കെ കോൺഗ്രസ്, സിപിഎം പ്രവർത്തകർ പലതവണ ഏറ്റുമുട്ടിയിരുന്നു.

Also Read: നവകേരള ബസ് കട്ടപ്പുറത്ത്; കോഴിക്കോട് പൊടിപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം

കള്ളവോട്ട് ആരോപിച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. വോട്ടർമാരെ തടഞ്ഞെന്നും പരാതിയുണ്ട്. വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ അക്രമം നടന്നു. മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി.പറയഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top