ഹരിയാനയില്‍ വോട്ടെടുപ്പ് തുടങ്ങി; അധികാരം നിലനിര്‍ത്താന്‍ ബിജെപി; ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്

ഹ​രി​യാ​ന ഇന്ന് ബൂത്തിലേക്ക് നീങ്ങുന്നു. 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 1031 സ്ഥാ​നാ​ർ​ഥി​കളാണ് മത്സരിക്കുന്നത്. ചൊ​വ്വാ​ഴ്ച ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ, മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്നി, ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു പ്ര​ധാ​ന പോ​രാ​ട്ടം.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ടുമ്പോള്‍ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​ണു കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​എ​പി, ഐ​എ​ൻ​എ​ൽ​ഡി-​ബി​എ​സ്പി സ​ഖ്യം, ജെ​ജെ​പി-​ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി സ​ഖ്യം എ​ന്നി​വ​യും രം​ഗ​ത്തു​ണ്ട്.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ശക്തമായ ജനവികാരം ഹരിയാനയില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബിജെപിയെ പുറത്താക്കി ഭരണം പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് അടക്കമുള്ളവരുടെ സാന്നിധ്യം അതിന് തുണയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പം തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച ശേഷം അടുത്ത നിമിഷം കോണ്‍ഗ്രസിലേക്ക് ചാടിയ മുന്‍ എംപി അശോക് തൻവറിന്റെ നടപടി ബിജെപിയെ അമ്പരപ്പിച്ചിട്ടുമുണ്ട്. രണ്ട് പാര്‍ട്ടികളും ശക്തമായ വിമതഭീഷണിയും നേരിടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top