ഹരിയാനയില്‍ കച്ചമുറുക്കി എഎപി; നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ടു
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും എഎപി പുറത്തുവിട്ടു. 11 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയ്ക്കെതിരെ പ്രവീണ്‍ ഗുസ്ഖനി മത്സരിക്കും. പ്രമുഖ നേതാക്കളായ അമര്‍ സിംഗ് നിനോഖേരിയില് നിന്നും ഭീം സിംഗ് റാഥി റഡൗറില്‍ നിന്നും മഹീന്ദര്‍ ദഹിയ ജജ്ജറില്‍ നിന്നും അമിത് കുമാര്‍ ഇസ്രാനയില് നിന്നും മത്സരിക്കും.
കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ അലസിയതോടെയാണ് എഎപി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ എഎപിക്ക് കോൺഗ്രസ് ഒരു സീറ്റ് നൽകിയെങ്കിലും വിജയിക്കാനായില്ല. 2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി 46 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയമുണ്ടായിരുന്നില്ല.
തിങ്കളാഴ്ച ആദ്യ പട്ടികയും ചൊവ്വാഴ്ച രണ്ടാം പട്ടികയും പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ആദ്യഘട്ട പട്ടികയിൽ 21 സ്ഥാനാർഥികളുടെ പേരുകള്‍ ആണുള്ളത്. 90 അംഗ ഹരിയാന നിയമസഭയിൽ 40 എണ്ണത്തില്‍ ഇപ്പോള്‍ പാർട്ടി സ്ഥാനാർത്ഥികളായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഒക്ടോബർ അഞ്ചിന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here