ഹരിയാന, ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യയും എന്‍ഡിഎയും

ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങള്‍ ആര് ഭരിക്കും എന്ന് ഇന്നറിയാം. രാവിലെ എട്ട് മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ഹരിയാനയില്‍ ഒറ്റ ഘട്ടമായും ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്.

ഹരിയാനയില്‍ കോണ്‍ഗ്രസും ജമ്മു കശ്മീരില്‍ തൂക്കുസഭയുമാണ്‌ എക്‌സിറ്റ് ഫലങ്ങള്‍ പ്രവചിച്ചത്. ഇത് കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഹരിയാന, ജമ്മു കശ്മീര്‍ പിടിക്കാന്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാ വികാസ് അഘാടി വന്‍ മുന്നേറ്റം കാഴ്ചവച്ച സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.

പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കശ്മീരിലേത്. നിയമസഭയിലേക്ക് അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാന്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിയമസഭയില്‍ വോട്ടു ചെയ്യാനുള്ള അവകാശം കൂടിയുണ്ടാകും. തൂക്കുസഭയായാല്‍ മന്ത്രിസഭാ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക്‌ ഇത് തിരിച്ചടിയാകും .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top