ഹരിയാന മുഖ്യമന്ത്രി രാജി വെച്ചു; തകര്‍ച്ചയില്‍ ബിജെപി-ജെജെപി സഖ്യം; ഭിന്നത സീറ്റ് വിഭജനത്തില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവെച്ചു. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. ബിജെപിയും ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് അപ്രതീക്ഷിത രാജിക്ക് പിന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് ഭിന്നത രൂക്ഷമാകാന്‍ കാരണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖട്ടര്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. പുതിയ മുഖ്യമന്ത്രി ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നയാബ് സയ്‌നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രി സ്ഥാനത്തെത്തിയേക്കും.

രാജിക്ക് മുന്‍പ് ബിജെപി എംഎല്‍എമാരും സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരും യോഗം ചേര്‍ന്നിരുന്നു. ജെജെപിയെ ഒഴിവാക്കി സ്വതന്ത്രരുടെ പിന്തുണയോടെ സംസ്ഥാനത്ത് പുതിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. ഇതിന് 46 സീറ്റ് ഭൂരിപക്ഷം വേണം. 41 എംഎല്‍എമാരുള്ള ബിജെപിക്ക് 5 സ്വതന്ത്രരുടെ പിന്തുണ ഉണ്ടെന്നാണ് അവകാശവാദം. ജെജെപിയിലെ ചില എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റുപോലും ജെജെപിക്ക് നല്‍കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. രണ്ട് സീറ്റ് വേണമെന്നായിരുന്നു ജെജെപിയുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top