ഹരിയാനയിലെ ഫലം അപ്രതീക്ഷിതമെന്ന് രാഹുല്‍ ഗാന്ധി; ജമ്മു കശ്മീര്‍ വിജയത്തിന് ജനങ്ങൾക്ക് നന്ദി

ജമ്മു കശ്മീര്‍-ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ അപ്രതീക്ഷിത ഫലങ്ങൾ കോണ്‍ഗ്രസ് വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് നിന്നുള്ള ഫലങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലെ വേഗതക്കുറവ് സംബന്ധിച്ച് ഇന്നലെ കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജമ്മു കശ്മീരിലെ 90 അസംബ്ലി സീറ്റുകളിൽ 49 സീറ്റുകളും എൻസി-കോൺഗ്രസ് സഖ്യംനേടിയതില്‍ രാഹുല്‍ കശ്മീരിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. കശ്മീരിലേത് ഭരണഘടനയുടെയും ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയം ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം ഹരിയാനയിലെ 90 സീറ്റുകളില്‍ 48 സീറ്റുകൾ നേടി ചരിത്ര വിജയം നേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങി. എക്‌സിറ്റ് പോൾ ഫലങ്ങളില്‍ ഒന്നാമത് എത്തിയ കോണ്‍ഗ്രസിന് 37 സീറ്റുകൾ മാത്രമാണ് നേടാനായത്. ഹരിയാനയില്‍ മൂന്നാം തവണയും താമര വിരിഞ്ഞെന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് ശേഷമാണ് അദ്ദേഹം പ്രവര്‍ത്തകരെ കണ്ടത്. ഹരിയാനയിലേത് ‘ഭരണഘടനയുടെ വിജയം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here