ഹരിയാനയില്‍ സത്യപ്രതിജ്ഞ 17ന്; ആഘോഷമാക്കാന്‍ ബിജെപി; മോദി പങ്കെടുക്കും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് നേടിയ ബജെപി, പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യിപിച്ചു. ഈ മാസം 17നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നായബ് സിങ് സെയ്‌നി തന്നെ ആ സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
കോണ്‍ഗ്രസ് ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ച് നേടിയ വിജയം ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുക്കും. പഞ്ച്കുലയിലെ ദസറ മൈതാനത്ത് രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ നടക്കുക.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സെയ്‌നി ദില്ലിയിലെത്തി പ്രധാനമന്ത്രിയടക്കമുളള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി സെയ്‌നിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. ഇത് തിരഞ്ഞടുപ്പില്‍ ഗുണം ചെയ്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 48 സീറ്റുകളാണ് ബിജെപി നേടിയത്. 3 സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here