പാനൂര്‍ ബോംബ് സ്‌ഫോടന കേസ് സിബിഐ അന്വേഷിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി എം.എം ഹസ്സന്‍
തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എം.എം. ഹസന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കാനാണ് ബോംബ് നിര്‍മ്മിച്ചതെന്ന കാര്യം വ്യക്തമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. ഇതെല്ലാം പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളെ പിന്തുണയ്ക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പോലീസ് അറസ്റ്റ് ചെയ്ത പ്രതി രക്ഷാപ്രവര്‍ത്തനത്തിന് പോയതാണെന്നും പറയുന്നു. ഈ നിലയില്‍ പോലീസ് അന്വേഷിച്ചാല്‍ കേസ് തന്നെ അട്ടിമറിക്കപ്പെടും. അതാനാല്‍ സിബിഐ തന്നെ കേസന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ ഹസ്സന്‍ ആവശ്യപ്പെട്ടു.
വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുകയാണ്. അതിനാലാണ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് ഹസ്സന്‍ ആരോപിച്ചു പാനൂരില്‍ മരിച്ചയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ വീട്ടിനടുത്തുള്ള ഒരാള്‍ മരിച്ചാല്‍ അനുശോചിക്കാന്‍ പോകില്ലെയെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും 16 കിലോമീറ്റര്‍ അപ്പുറമുള്ള സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ ഇതുവരേയും പോയിട്ടില്ല. മുടിയനായ മകനെ അച്ഛന്‍ തള്ളി പറയാനിടയായതു പോലെയാണ് ഡിവൈഎഫ്‌ഐയെ എം.വി ഗോവിന്ദന്‍ തള്ളി പറയുന്നതെന്നും ഹസ്സന്‍ പരിഹസിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here