മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; 5 യൂത്ത് ലീഗ് പ്രവർത്തകർക്ക് സസ്പെന്‍ഷന്‍

കാസർകോഡ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുമായി യൂത്ത് ലീഗ്. അഞ്ച് പ്രവർത്തകരെ കൂടി സസ്പെന്‍ഡ് ചെയ്തതായി യൂത്ത് ലീഗ് അറിയിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ ഫവാസ്, അജ്മൽ, അഹമ്മദ് അഫ്സൽ, സാബിർ, സഹദ് എന്നിവർക്കെതിരെയാണ് നടപടി. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മുദ്രാവാക്യം വിളിക്കാൻ ചുമതലപ്പെടുത്തിയവരല്ലാത്തവർ മുദ്രാവാക്യം വിളിക്കുന്നത്  തടയാതിരുന്ന വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും യൂത്ത് ലീഗ് പ്രസ്താവനയില്‍ അറിയിച്ചു.

ജൂലൈ 25 ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുര്‍ ഐക്യദാര്‍ഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ വിദ്വേഷ്യ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ മുദ്രാവാക്യം വിളിച്ചുനൽകിയ അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നടപടിയിലേക്ക് കടന്നത്.

അതേസമയം, സംഭവത്തില്‍ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിലാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top