വിവാഹത്തിലല്ലാതെ കുട്ടികൾ പാടില്ല; പാശ്ചാത്യസംസ്കാരം പിന്തുടരാനാകില്ലെന്നും സുപ്രീംകോടതി; വാടക ഗർഭധാരണത്തിനുള്ള യുവതിയുടെ ഹർജി തള്ളി

ഡല്‍ഹി: വിവാഹം കഴിക്കാതെ അമ്മയാകുന്നത് നമ്മുടെ രാജ്യത്ത് അസാധാരണമെന്ന് സുപ്രീംകോടതി. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടെണ്ടതാണെന്നും പാശ്ചാത്യരാജ്യങ്ങളിലെ പോലെ വിവാഹബന്ധത്തിലല്ലാതെ കുട്ടികള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 44 വയസുള്ള അവിവാഹിതയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണമെന്ന ഹര്‍ജിയിലാണ് കോടതി ഇങ്ങനൊരു നിലപാട് വ്യക്തമാക്കിയത്. ഇത്തരം അഭിപ്രായങ്ങളിലൂടെ ഞങ്ങള്‍ പഴയ ചിന്താഗതിക്കാരാണെന്ന് തോന്നുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.

“വിവാഹശേഷം അമ്മയാകുന്നത് ഇന്ത്യന്‍രീതിയില്‍ സാധാരണയാണ്. എന്നാല്‍ വിവാഹത്തിനു പുറത്ത് അമ്മയാകുന്നത് നമ്മുടെ രാജ്യത്തിന്‍റെ രീതിക്ക് ചേര്‍ന്നതല്ല. അതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. നമ്മുടെ രാജ്യം പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല.” കോടതി ഉത്തരവില്‍ പറയുന്നു.

ഇന്ത്യയിലെ വാടക ഗർഭധാരണ നിയമം സെക്ഷൻ 2(എസ്) പ്രകാരം വിധവയോ, വിവാഹമോചനം നേടിയതോ ആയ 35നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകം. എന്നാല്‍ അവിവാഹിതരായവര്‍ക്ക് ഇത് സാധിക്കില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് 44കാരി കോടതിയെ സമീപിച്ചത്. കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിണെന്നും പ്രത്യുൽപാദന അവകാശങ്ങളെ ലംഘിക്കുകയാണെന്നും ഹര്‍ജിക്കാരി വാദിച്ചു. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകൻ ശ്യാംലാല്‍ കുമാര്‍ ഹാജരായത്.

അമ്മയാകാൻ മറ്റ് വഴികളുണ്ടെന്നും വിവാഹം കഴിക്കുകയോ കുട്ടിയെ ദത്തെടുക്കുകയോ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. 44 വയസുള്ളതിനാല്‍ കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ജീവിതത്തിൽ എല്ലാം ലഭിക്കില്ലെന്നും അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യരാജ്യങ്ങളിലെ പോലെ കുട്ടികൾ അലഞ്ഞുനടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രം ഒരുപാട് മാറിക്കഴിഞ്ഞു. പക്ഷേ സാമൂഹിക കാഴ്ചപ്പാടുകൾ മാറിയിട്ടില്ല. അതു ചിലപ്പോൾ നല്ലതിനാകുമെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top