കാട്ടുതീയിൽ ചാരമായി യുഎസിലെ ഹവായ് നഗരം: മരണം 89, തിരച്ചിൽ തുടരുന്നു

മലായ: യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയിൽ മരണം 89 ആയി. 15,000-ത്തിലധികം ആളുകളെ ഇതുവരെ ഒഴിപ്പിച്ചു. മാവി കൗണ്ടിയിലെ ചരിത്രപ്രസിദ്ധമായ ലഹൈനപട്ടണം പൂർണമായും കത്തി. ആയിമുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന ആരോപണവും ശക്തമായി.
ലഹൈന പട്ടണത്തെ തീവിഴുങ്ങുംമുമ്പ് സൈറണുകളുൾപ്പെടെ മുഴക്കാമായിരുന്നെന്ന് ദ്വീപുവാസികൾ പറഞ്ഞു. എന്നാൽ, കാട്ടുതീ വാർത്താവിനിമയ സംവിധാനങ്ങളെ തകരാറിലാക്കിയെന്നാണ് അധികൃതരുടെ വാദം. മുന്നറിയിപ്പ് സംവിധാനം ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് യു.എസ്. ആയിരത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
തീപിടുത്തത്തിൽ കത്തിനശിച്ച ലഹൈന പുനർനിർമിക്കാൻ 5.5 ബില്യൺ ഡോളറെങ്കിലും വേണ്ടിവരുമെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ അറിയിച്ചു.
കേടുപാടുകൾ സംഭവിച്ച വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തിരയാൻ കൂടുതൽ ഫെഡറൽ എമർജൻസി ജീവനക്കാർ എത്തിയതായി ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായകമായി വരും ദിവസങ്ങളിൽ സജീവമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here