20 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍; അറസ്റ്റ് രഹസ്യ വിവരത്തെ തുടര്‍ന്ന്; റാഷിദ് കുഴല്‍പ്പണ കടത്തിലെ സജീവ അംഗമെന്ന് പോലീസ്

ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് മലപ്പുറത്ത് പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി റാഷിദി(29)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് പിടിയിലായത്.
ബൈക്കിലെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് 20,93,000 രൂപയുടെ കുഴല്‍പ്പണം സൂക്ഷിച്ചിരുന്നത്.
റാഷിദ് കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ അംഗമാണെന്ന് കാടാമ്പുഴ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയശേഷം അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. അതിനു ശേഷമാണ് കുഴല്‍പ്പണം കടത്താന്‍ തുടങ്ങിയത്. ഒരാള്‍ ഏല്‍പ്പിച്ച ലിസ്റ്റും പണവും മലപ്പുറം ജില്ലയിലെ വിതരണം ചെയ്യാന്‍ പോകുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.” – പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here