വിക്രമിന്റെ തങ്കലാനില്‍ ഗംഗമ്മയായി പാര്‍വതി; ‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീ ഭാവം’; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നടന്‍ ചിയാന്‍ വിക്രം പ്രധാന വേഷത്തില്‍ എത്തുന്ന തങ്കലാന്‍ ഈ വര്‍ഷം തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ ഗംഗമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം പാര്‍വതി തിരുവോത്താണ്. പാര്‍വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ ഇന്ന് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.

പാ രഞ്ജിത്ത് ചിത്രത്തിന്റെ പോസ്റ്ററില്‍ ഗ്രാമീണ സ്ത്രീകളെപ്പോലെ സാരി ചുറ്റി എരിയുന്ന തീക്കൂനയ്ക്ക് മുന്നില്‍ ഒരു വടിയുമായി നില്‍ക്കുന്ന പാര്‍വതിയെയാണ് കാണാനാകുക. ‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം’ എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം താരത്തിന് പിറന്നാളാശംസകളും നേര്‍ന്നിട്ടുണ്ട്. പാര്‍വതിയുടെ ശക്തമായ കഥാപാത്രമായരിക്കും ഗംഗമ്മ എന്നാണ് പ്രതീക്ഷിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് പാ രഞ്ജിത്ത് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിന്റെ ലുക്ക് നേരത്തേ ടീം പുറത്തുവിട്ടിരുന്നു. പാര്‍വതിക്കും വിക്രമിനും പുറമെ പശുപതി, മാളവിക, ഹരികൃഷ്ണന്‍ അന്‍പുദുരൈ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top