ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ അനുപമക്ക് ജാമ്യം; ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പോകാം
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്നാംപ്രതിയായ അനുപമക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കാന്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ പ്രധാന സൂത്രധാര അനുപമയാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതിനെ അനുപമയുടെ അഭിഭാഷകര്‍ എതിര്‍ത്തു. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയാണെങ്കില്‍ അവര്‍ സൂത്രധാരനാണെന്ന് പറയുമെന്ന് എതിര്‍ഭാഗം വാദിച്ചു. കേസുമായി അനുപമക്ക് യാതൊരു ബന്ധവുമില്ല. കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനത്തിനാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും പ്രതിഭാഗം വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത്. സഹോദരനൊപ്പം പോകുമ്പോഴായിരുന്നു തട്ടികൊണ്ടു പോകല്‍. അടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഡിസംബര്‍ ഒന്നിന് ചാത്തന്നൂര്‍ കെ.ആര്‍.പത്മകുമാര്‍ ഭാര്യ എം.ആര്‍.അനിതകുമാരി മകള്‍ പി.അനുപമ എന്നിവര്‍ പിടിയിലായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here