പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഹൈക്കോടതി; കരുവന്നൂരില്‍ ഇഡിക്ക് തിരിച്ചടി
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇഡിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 90 രേഖകള്‍ കൈമാറാനാണ് ഉത്തരവിട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത രേഖകളാണ് കൈമാറേണ്ടത്. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് രേഖകള്‍ അത്യാവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കെ.ബാബു നിര്‍ദ്ദേശിടച്ചിട്ടുണ്ട്. പരിശോധനകള്‍ക്കുശേഷം ഇവ വിചാരണ കോടതിയില്‍ തിരിച്ചെത്തിക്കണം. രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇഡിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് കരുവന്നൂരില്‍ ഇഡി അന്വേഷണം തുടങ്ങിയത്. ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യം ഇഡി കേസിനേയും ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് രേഖകള്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here