പോക്‌സോ കേസ് ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്‍ മാവുങ്കലിന്റെ ഹര്‍ജി തള്ളി; ഹീനമായ കുറ്റകൃത്യം അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
April 13, 2024 11:30 AM

എറണാകുളം : പോക്‌സോ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച മോന്‍സന്‍ മാവുങ്കലിന് തിരിച്ചടി. ഹര്‍ജി രൂക്ഷ വിമര്‍ശനത്തോടെ ഹൈക്കോടതി തള്ളി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. 2019ല്‍ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തുകയും ചെയ്തു. വ്യക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് പോക്‌സോ കോടതി മോന്‍സന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here