ലിവിങ് ടുഗതറില്‍ ഗാര്‍ഹിക പീഡന ആരോപണം വേണ്ട; പങ്കാളി ഭര്‍ത്താവ് അല്ലെന്നും ഹൈക്കോടതി

ലിവിങ് ടുഗതറായി കഴിയുന്നവര്‍ക്ക് ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിലെ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ലിവിങ് ടുഗതര്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം സ്വദേശിയായ യുവാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. സുഹൃത്തായ യുവതിയുമായി ഒരു വര്‍ഷത്തോളം യുവാവ് ലിവിങ് ടുഗതറിലായിരുന്നു. ഇരുവരും പിരിയാന്‍ തീരുമാനിച്ചതോടെ യുവതി ഗാര്‍ഹിക പീഡനം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. ഈ കേസിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി റദ്ദാക്കി. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഭര്‍ത്താവ് എന്ന് പറയാനാകൂ എന്ന് കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top