തട്ടിക്കൊണ്ടുപോകല്‍ കേസില്‍ എച്ച്‌.ഡി.രേവണ്ണയ്ക്ക് ജാമ്യം; കോടതി നടപടി ജുഡീഷ്യൽ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെ; അന്വേഷണത്തില്‍ സഹകരിക്കാന്‍ നിര്‍ദേശം

ബംഗളൂരു: മകന്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലില്‍ ജെഡിഎസ് നേതാവും ഹോളനർസിപുര എംഎൽഎയുമായ എച്ച്‌.ഡി.രേവണ്ണയ്ക്ക് ജാമ്യം. കർണാടകയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയിൽ ഉപാധികളോടെയാണ് ജാമ്യം.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് മെയ് നാലിന് എച്ച്ഡി രേവണ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു

മകനും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ രേവണ്ണയുടെ നിര്‍ദ്ദേശപ്രകാരം തട്ടിക്കൊണ്ട് പോയെന്ന് പ്രജ്വല്‍ കേസില്‍ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. രേവണ്ണയുടെ വീട്ടില്‍ ആറ് വർഷത്തോളം ജോലി ചെയ്തിരുന്ന യുവതിയെ ഏപ്രിൽ 29 ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം കൂട്ടാളികൾ വീട്ടിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി. യുവതിയെ മെയ് 5 ന് രേവണ്ണയുടെ ഒരു കൂട്ടാളിയുടെ ഫാമിലാണ് കണ്ടെത്തിയത്.

അതേസമയം ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ ഇതുവരെ കീഴടങ്ങിയിട്ടില്ല. വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവിൽ പ്രജ്വൽ മസ്കറ്റിലാണുള്ളതെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top