പൊട്ടിത്തെറിച്ച് ഹണി റോസ്!! ‘പല തവണ അയാൾ എന്നെ അപമാനിച്ചു’

തന്നെ ഒരാൾ പലവേദികളിലും തുടർച്ചയായി അപമാനിച്ചുവെന്ന് നടി ഹണി റോസ്. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അവഹേളിക്കുന്ന ആളിൻ്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലൈംഗീക ചുവയുള്ള ഇടപെടലുകളാണ് തനിക്കെതിരെ ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുന്നത് ആണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പ്. താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും, കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തൻ്റെ പേര് പരാമർശിക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം.

ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് അല്ലാതെ സോഷ്യൽ മീഡിയയിലൂടെ മറ്റു തരത്തിലുള്ള വിഷയങ്ങളൊന്നും ഷെയർ ചെയ്യുന്ന പതിവില്ലാത്ത ഹണിയുടെ ഈ പ്രതികരണം അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആരാണ് പ്രതിയെന്നും എന്താണ് വിഷയമെന്നും പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നും sexually coloured remarks ആണ് തനിക്കെതിരെ ഉണ്ടായതെന്നും ആദ്യ പോസ്റ്റിൽ തന്നെ താരം വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയം ഗൗരവമാണ് എന്നാണ് സൂചന.

പേര് പരാമർശിച്ചിട്ടില്ലെങ്കിലും കാരണത്തേക്കുറിച്ച് ഹണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ സൂചനയുണ്ട്. ചടങ്ങുകൾക്ക് ക്ഷണിച്ചിട്ട് പോകാത്തതിൻ്റെ വൈരാഗ്യമാണ് പ്രകടിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. മറ്റു ചടങ്ങുകൾക്ക് താൻ പോകുമ്പോൾ അവിടെയെല്ലാം പിന്തുടരുകയും മാധ്യമങ്ങളിലൂടെ തൻ്റെ പേര് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണവും താരം ഉന്നയിക്കുന്നു.

Also Read: പരാതി നൽകി ഹണി റോസ്; മുപ്പതോളം പേർക്കെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പോലീസ്

ഈ സാഹചര്യത്തിൽ അത്തരം പരാമർശങ്ങൾക്ക് വേദി നൽകുന്ന മാധ്യമങ്ങളും മറുപടി പറയേണ്ടി വരും. ഹണി റോസ് നിയമപരമായ വഴി തേടിയാൽ എല്ലാവരും നിയമക്കുരുക്കിൽ ആകും. അതിന് തയാറായേക്കും എന്ന തരത്തിൽ, ഇത്തരം സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിയമവഴികളെക്കുറിച്ചുള്ള സൂചനയും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉണ്ട്. അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷം നൽകുന്ന മുന്നറിയിപ്പ് എന്ന തരത്തിലാണ് വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top