രാഹുല്‍ ഗാന്ധി വിദേശത്ത് പോയി ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നു; ഇന്‍ഡ്യ മുന്നണിക്ക് രാജ്യത്തിന്റെ മേന്‍മ മനസിലാകുന്നില്ല; വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി

പ്രയാഗ്‌രാജ് : രാഹുല്‍ ഗാന്ധിയേയും ഇന്‍ഡ്യ മുന്നണിയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മേന്‍മ മനസിലാകാത്തവരാണ് ഇന്‍ഡ്യ മുന്നണിക്ക് നേതൃത്വം നല്‍കുന്നതെന്നാണ് മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വിദേശത്ത് പോയി രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

രാജ്യം മുന്നോട്ട് പോകുമ്പോള്‍ രാജ്യസ്‌നേഹികള്‍ക്ക് അതില്‍ അഭിമാനമാണ്. എന്നാല്‍ ഇന്‍ഡ്യ മുന്നണിയിലുളളവര്‍ക്ക് ഇത് അഗീകരിക്കാന്‍ കഴിയുന്നില്ല. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 360 തിരികെ കൊണ്ടുവരും, പൗരത്വ ഭേദഗതി റദ്ദാക്കും ഇതൊക്കെയാണ് ഇന്‍ഡ്യ മുന്നണിയുടെ അജണ്ട. ഇവര്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യുമെന്നും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു.

കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ക്ക് സ്വന്തം കുടംബത്തിന്റെ വികസനമാണ് പ്രധാനം. രാജ്യത്തെ ജനങ്ങളുടെ കാര്യം അവരുടെ പരിഗണനയില്‍ പോലുമില്ല. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അയോധ്യയിലെ രാമേേക്ഷത്രം മോദി ഗ്യാരന്റിയുടെ ഉദാഹരണമാണ്. കോണ്‍ഗ്രസിന്റെ കാലത്ത് ഇത് ഒരിക്കലും സംഭവിക്കില്ലെന്നും മോദി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top