ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ കുത്തിക്കൊന്നു; പോലീസുകാരന്‍ പിടിയില്‍
July 2, 2024 10:26 AM

ഭർത്താവിന്റെ ക്രൂരതയ്ക്ക് എതിരെ പരാതി നൽകാനെത്തിയ ഭാര്യയെ പോലീസുകാരന്‍ എസ്പി ഓഫിസിനു മുന്നില്‍ കുത്തിക്കൊന്നു. കൊലപാതകത്തെ തുടര്‍ന്ന് ഭര്‍ത്താവായ ഹെഡ് കോൺസ്റ്റബിള്‍ ലോകനാഥ് (40) അറസ്റ്റിലായി.
ലോകനാഥിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ മമത(37)യാണ് കൊല്ലപ്പെട്ടത്. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എച്ച്ഐഎംഎസ്) പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
17 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എസ്പിയോട് പരാതിപ്പെടാനാണ് യുവതി എത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പോലീസുകാരനെ പിടികൂടി. ഭാരതീയ ന്യായ് സംഹിത 103-ാം വകുപ്പു പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
t

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here