ഗാസ ഗവൺമെൻ്റ് തലവന്‍ റൗഹി മുഷ്താഹയെ വധിച്ചു; ഹമാസ് ഉന്നതരെയും ഇല്ലാതാക്കി ഇസ്രയേൽ

ഗാസ ഗവൺമെൻ്റ് തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ മൂന്ന് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). വടക്കൻ ഗാസയിലെ ഭൂഗർഭ അറയിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹയും മറ്റ് രണ്ട് ഹമാസ് മുതിര്‍ന്ന കമാൻഡർമാരായ സമേ സിറാജ്, സമേ ഔദെ എന്നിവരും കൊല്ലപ്പെട്ടതായി ഓപ്പറേഷൻ്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഐഡിഎഫ് പറഞ്ഞു. എന്നാൽ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.

ALSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

ഇസ്രയേലിൻ്റെ ശക്തമായ പ്രത്യാക്രമണത്തെ തുടർന്ന് മൂന്ന് കമാൻഡർമാരും വടക്കൻ ഗാസയിലെ കനത്ത സുരക്ഷയുള്ള ഭൂഗർഭ താവളത്തിൽ അഭയംതേടി. പിന്നീട് ഈ താവളം ഹമാസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററായി പ്രവർത്തിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് ഗാസയിൽ ഐഡിഎഫും ഐഎസ്എയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചതെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ഒക്‌ടോബർ 7 കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ എല്ലാ തീവ്രവാദികളെയും പിന്തുടരുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!

ഈസ്റ്റിനെ യുദ്ധത്തിലേക്ക് തള്ളിവിട്ട ഒക്‌ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനും ഹമാസിൻ്റെ തലവനുമായ യഹ്യ സിൻവാറിൻ്റെ അടുത്ത അനുയായിയായിരുന്നു റൗഹി മുഷ്താഹ. കഴിഞ്ഞ മാസം 27ന് ലെബനനിലെ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള സ്ഥാപക നേതാവും സെക്രട്ടറി ജനറലുമായ ഹസൻ നസ്റല്ല കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ നടത്തുന്ന യുദ്ധത്തിന് ഹമാസിന് പൂർണ പിന്തുണയാണ് നസ്റല്ല നൽകിയത്. ഇസ്രായേലും ഹമാസുമായുള്ള സംഘർഷത്തിൽ ഹിസ്ബുള്ള നിർണായക ഇടപെടലുകൾ നടത്തിയതാണ് നസ്റല്ലയുടെ മരണത്തിൽ കലാശിച്ചത്. തുടർന്ന് ലെബനനെ ആക്രമിച്ച ഇസ്രയേൽ ഹിസ്ബുള്ള തലവനെയും പത്തിലേറെ ഉന്നത കമാൻഡർമാരെയും കൊലപ്പെടുത്തിയിരുന്നു.

ALSO READ:  ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top