ഒരാഴ്ചക്കുള്ളിൽ ഭൂമിയിലിറങ്ങുന്ന സുനിത വില്യംസ് എന്ന് പഴയ ആരോഗ്യത്തിലെത്തും? വിൽമോറും ദീർഘചികിത്സക്ക് വിധേയനാകണം

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞവർഷം ജൂണ്‍ അ‌ഞ്ചിനാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പോയത്. എന്നാല്‍ ഇവരുടെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടത്തിനുണ്ടായ തകരാര്‍ കാരണം പ്രതീക്ഷിച്ചത് പോലെ മടങ്ങാനായില്ല. ഒടുവിൽ ഇരുവരും ഇമില്ലാതെയാണ് സ്റ്റാര്‍ലൈനർ തിരിച്ചെത്തിച്ചത്. ഇതോടെ ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയേണ്ടിവന്ന ഇരുവരുടെയും മടക്കം ഇപ്പോഴാണ് നാസ കൃത്യമായി അറിയിക്കുന്നത്. മാര്‍ച്ച് 19ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ ആണ് ഇരുവരും മടങ്ങുക. ഇതിനൊപ്പം തന്നെ ഇരുവരുടെയും ആരോഗ്യം സംബന്ധിച്ച് ഏറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

Also Read: സുനിതാ വില്യംസിന് തലച്ചോറിന് ആഘാതം അടക്കം പ്രശ്നങ്ങൾക്ക് സാധ്യത; മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിൽ നാസ

മസാച്ചുസെറ്റ്സിലെ സ്കൂൾ വിദ്യാർത്ഥികളുമായി ബഹിരാകാശത്ത് നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ തൻ്റെ ശാരീരിക അവസ്ഥയെക്കുറിച്ച് സുനിത പറഞ്ഞിരുന്നു… “ഞാൻ ഇരുന്നിട്ടില്ല, നടന്നിട്ടില്ല, കിടന്നിട്ടുമില്ല….” -അവർ കടന്നുപോകുന്ന അവസ്ഥ ഈ വാക്കുകളിൽ നിന്ന് വ്യക്തമാകുമെന്നും, അക്വാറിയത്തിലിട്ട മീനിൻ്റെ അവസ്ഥയിലാകും ബഹിരാകാശത്തെ ജീവിതമെന്നും നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ യാത്രികൻ കേഡി കോൾമാൻ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ശാരീരിക അസ്വസ്ഥതകളിൽ മുക്തിനേടാൻ ദീർഘകാല ചികിത്സ വേണ്ടിവരും എന്നാണ് നിഗമനം.

ഒരാഴ്ചക്കുള്ളിൽ ഭൂമിയിലിറങ്ങുന്ന സുനിത വില്യംസ് എന്ന് പഴയ ആരോഗ്യത്തിലെത്തും? വിൽമോറും ദീർഘചികിത്സക്ക് വിധേയനാകണം

രണ്ടുദിവസത്തിനുള്ളിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ -10 ദൗത്യത്തെ ആശ്രയിച്ചിരിക്കും ഇവരുടെ തിരിച്ചുവരവ്. ക്രൂ-10 എത്തിയശേഷം സുനിത വില്യംസും ക്രൂ അംഗങ്ങളും പുറപ്പെടുന്നതിന് മുമ്പുള്ള കൈമാറ്റ നടപടികൾക്ക് ഒരാഴ്ചയെടുക്കും. നാസ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ-10ൻ്റെ ഭാഗമാകും. കഴിഞ്ഞ സെപ്തംബറിന് ശേഷം വിക്ഷേപിക്കപ്പെട്ട സ്‌പേസ് എക്‌സ് ക്രൂ-9ൻ്റെ ഭാഗമായി ഇപ്പോഴും അവിടെ തുടരുന്ന നിക്ക് ഹേഗും റോസ്‌കോസ്മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും ഇവർക്കൊപ്പം മാർച്ച് 16ന് മടങ്ങിയെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top