ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടാൻ പാടില്ല; വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്, ചട്ടലംഘനമെന്ന് വിശദീകരണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പോസ്റ്റുകൾ ഇടുന്നതിനും സോഷ്യൽ മീഡിയ ചാനൽ തുടങ്ങുന്നതിനും അനുമതി നൽകരുതെന്നാണ് നിർദ്ദേശം.

ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസമുണ്ടാക്കാതെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷകൾക്ക് മറുപടിയായാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ ചാനൽ തുടങ്ങുകയോ ചെയ്താൽ അതുവഴി വരുമാനം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു. 1960ലെ കേരളം സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകൾക്ക് ഇത് എതിരാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയകൾ വഴി വരുമാനം കിട്ടാൻ സാധ്യത ഉണ്ടെന്നും എന്നാൽ ഉദ്യോഗസ്ഥർ ഈ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ പ്രായോഗിക തടസങ്ങൾ ഉള്ളതുകൊണ്ടുമാണ് അനുമതി നിഷേധിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ഇത്തരത്തിൽ വരുന്ന അപേക്ഷകൾ ജില്ലാതലത്തിലോ സ്ഥാപനതലത്തിലോ നിരസിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് എന്നത് ഒരു വ്യക്തിയുടെ അഭിപ്രായമാണെന്നും. അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നുമാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top