മെഡിക്കല്‍ കോളജുകളില്‍ ചികിത്സാ വീഴ്ചയെന്ന് നിരന്തര പരാതി; ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജുകളുടെ ഭാഗത്തു നിന്നും നിരന്തരം വീഴ്ചയുണ്ടാകുന്നുവെന്ന പരാതി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ അടുത്തടുത്ത് ദിവസങ്ങളില്‍ പരാതി ഉയര്‍ന്നതോടെയാണ് തിരക്കിട്ട് യോഗം വിളിച്ചത്. കൈവിരലിലെ ആറാം വിരളിന് ശസ്ത്രക്രിയയ്ക്ക് എത്തിയ നാലുവയസുകാരിക്ക് നാവിന് ശസ്ത്രക്രീയ നടത്തിയതും യുവാവിന് പൊട്ടലിന് കമ്പിയിട്ടതിലെ വീഴ്ചയും വിവാദമായിരുന്നു. ആലപ്പുഴയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വയോധിക മരിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top