നിയമനക്കോഴ: അഖില്‍ സജീവിനേയും ലെനിനേയും പ്രതി ചേര്‍ത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴ വിവാദത്തിൽ അഖില്‍ മാത്യുവിന്റെ പരാതിയില്‍ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. താന്‍ പണം വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം എന്നിവ ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലിസ് കേസെടുത്തത്. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

അഖില്‍ സജീവും ലെനിനുമായി പരാതിക്കാരനായ ഹരിദാസ്‌ നടത്തിയ പണമിടപാട് പോലിസ് സ്ഥിരീകരിച്ചിരുന്നു. 175000 രൂപ നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്. അതില്‍ 75000 രൂപ അഖില്‍ സജീവന് ഗൂഗിള്‍ പേ ചെയ്തിരുന്നു. ഇത് ലെനിന്‍ പറഞ്ഞ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അഖില്‍ സജീവിന്‍റെ വിവാദം. ഇത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അഖില്‍ മാത്യുവിനെതിരായ പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ് പരാതിയിലുള്ളത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയപ്പോള്‍ ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. 5 ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നാണ് ഹരിദാസൻ പറഞ്ഞത്. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top