ജെപി നഡ്ഡയുടെ അപ്പോയിന്‍മെന്റ് പോലും എടുക്കാതെ മന്ത്രി വീണയുടെ ഡല്‍ഹിയാത്ര; ലക്ഷ്യം ക്യൂബൻ കൂടിക്കാഴ്ച; ആശമാരെ വീണ്ടും പറ്റിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജ് അതിരാവിലെ ഡല്‍ഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുന്‍പ് പറഞ്ഞത് ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായുള്ള ശ്രമത്തിനായാണ് യാത്ര എന്നാണ്. ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും വേതന വര്‍ദ്ധ അതുകൊണ്ട് തന്നെ അവരാണ് നടപ്പാക്കേണ്ടത് എന്നുമാണ്. 39 ദിവസം നീണ്ട് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ വഴിയും തേടുന്നു എന്ന രീതിയില്‍ വാര്‍ത്തയും വന്നു. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയതോടെ മന്ത്രി വീണ പാടെ മാറി.

ക്യൂബയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അവരെ കാണാനാണ് മന്ത്രി ഓടിയെത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ ധാരണയിലായ വിഷയങ്ങളിലെ തുടര്‍ ചര്‍ച്ചകളാണ് ലക്ഷ്യം.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുടെ അപ്പോയിന്‍മെന്റിന് ശ്രമം നടത്തുമെന്നും അത് ലഭിച്ചാല്‍ നേരില്‍ കാണുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ലോക്‌സഭാ സമ്മളനം നടക്കുന്ന സമയത്ത് രാവിലെ ഡല്‍ഹിയില്‍ വന്ന് കാണാന്‍ അനുമതി ചോദിച്ചാൽ ലഭിക്കില്ലെന്ന് ഉറപ്പാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി ലഭിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം വീണ്ടും ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തും എന്നുമാണ് മന്ത്രി പറയുന്നത്.

ആശമാരുടെ പ്രശ്‌നം പരിഹാരിക്കാന്‍ എന്ന് പറഞ്ഞ് കേരളത്തില്‍ നിന്ന് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ്ടും ആശമാരെ പറ്റിച്ചു എന്നാണ് വിമര്‍ശനം ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top