ഉഷ്ണതരംഗത്തില്‍ എരിപിരി കൊണ്ട് കേരളം; ഏപ്രിലില്‍ വന്നത് ചരിത്രത്തില്‍ ഇല്ലാത്ത ചൂട്; മേയ് മാസത്തിലും ആശങ്ക ശക്തം; പ്രതീക്ഷ വേനല്‍ മഴയില്‍

തിരുവനന്തപുരം: ചരിത്രത്തിലില്ലാത്ത ചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്താണ് ഉഷ്ണതരംഗമെന്ന് കേരളം മനസിലാക്കുക കൂടി ചെയ്ത ദിനങ്ങളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നതും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് നേരിടേണ്ടി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചില ദിവസങ്ങളില്‍ മാത്രം അനുഭവപ്പെട്ടിരുന്ന ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്നത്.

വേനൽമഴയില്‍ 67ശതമാനം കുറവാണ് ലഭിച്ചത്. ഇതും ഉഷ്ണതരംഗം കൂടാന്‍ കാരണമായി. കടൽ താപനില 30 – 32 ഡിഗ്രി സെൽഷ്യസി‍ൽ തുടരുന്നതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്നതുമാണ് ഉഷ്ണതരംഗത്തിനു പിന്നിലെ മറ്റു കാരണങ്ങൾ. തിരുവനന്തപുരം (36.3), കോട്ടയം (36), ആലപ്പുഴ ((37.7), കൊച്ചി (36.3), തൃശൂരിലെ വെള്ളാനിക്കര (36.6), കോഴിക്കോട് (38.1) എന്നിങ്ങനെ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്.

ആലപ്പുഴയിൽ 4.1 ഡിഗ്രിയും കോഴിക്കോട്ട് 3.7 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തപ്പെടുന്നത്. ആലപ്പുഴയിൽ അനുഭവപ്പെട്ട 37.7 ഡിഗ്രി ചൂട് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ഉയർന്നതാണ്. വരും ആഴ്ചകളിലും ഈ സ്ഥിതി തന്നെയാകുമോ എന്ന ഭയപ്പാടാണുള്ളത്. സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളും കേരളത്തില്‍ പതിവായിരിക്കുന്നു. പാലക്കാട്ടും മാഹിയിലും ഈയിടെ 2 പേർ മരിച്ചത് സൂര്യാഘാതം മൂലമാണെന്നു വ്യക്തമായിട്ടുണ്ട്. ഇടുക്കിയിൽ കഴിഞ്ഞ മാസം 10നുണ്ടായ മരണവും സൂര്യാഘാതത്തെ തുടര്‍ന്നാണ്. മഴയാണ് ഏക ആശ്വാസം. അതിന്‍റെ വരവാണ് കേരളം കാത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top