മഴ കനക്കുന്നു; എന്‍ഡിആര്‍എഫിനെ വിന്യസിക്കും; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിക്കുന്നു. 9 യൂണിറ്റ് കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എന്‍ഡിആര്‍എഫിനെ വിന്യസിക്കുക.

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. ശനിയാഴ്ച 5 ജില്ലകളിലും ഞായറാഴ്ച 6 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ അടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് എന്‍ഡിആര്‍എഫിനെ വിന്യസിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top