പാലക്കാടും മലപ്പുറത്തും ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടങ്ങള്‍

പാലക്കാട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കിഴക്കാഞ്ചേരിയില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. വൈദ്യുതി ലൈനില്‍ വീണത്‌ കാരണം വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. കൊല്ലങ്കോട് കാറ്റില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി. ഫയര്‍ഫോഴ്സ് എത്തി ഇത് റോഡില്‍ നിന്നും മാറ്റുകയാണ്. പുതുക്കോട് മരങ്ങള്‍ കടപുഴകി സ്കൂളിന്റെ ഭാഗത്തേക്കാണ് വീണത്. സ്കൂളിനു നാശനഷ്ടം വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പരുക്കില്ല. കിഴക്കാഞ്ചേരിയിലും മരങ്ങള്‍ റോഡിലേക്ക് വീണിട്ടുണ്ട്.

മലപ്പുറത്ത് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ കനത്ത കാറ്റും മഴയും കാരണം മഴങ്ങള്‍ കടപുഴകി. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകള്‍ക്ക് മുകളിലേക്കാണ് മരങ്ങള്‍ വീണത്. ഈ കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അതിതീവ്ര മഴയും കാറ്റുമാണ് കരിപ്പൂരില്‍ അനുഭവപ്പെട്ടത്. മലപ്പുറത്തിന്റെ പല ഭാഗത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. ഗതാഗത തടസവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

തൃശൂരിലും കനത്ത മഴയും കാറ്റും ദുരിതം വിതച്ചിട്ടുണ്ട്. തെങ്ങിന്‍ പട്ട വന്നിടിച്ച് ബസിന്റെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top