കൊല്ലത്ത് ശക്തമായ വേനല്‍ മഴ; മിന്നലേറ്റ് ഒരാള്‍ മരിച്ചു; വര്‍ക്കലയില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്; മറ്റിടങ്ങളില്‍ ഉഷ്ണതരംഗം തുടരുന്നു

കൊല്ലം: സംസ്ഥാനത്താമാകെ ഉഷ്ണതരംഗം ആഞ്ഞടിക്കുമ്പോള്‍ കൊല്ലം ജില്ലയില്‍ ആശ്വാസമായി ശക്തമായ വേനല്‍മഴ. ഇടിമിന്നലോടുകൂടിയ മഴയില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) യാണ് മിന്നലേറ്റ് മരിച്ചത്. ശക്തമായി പെയ്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ വെള്ളക്കെട്ട് ഉണ്ടായി.

യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്ന ജില്ലയിലാണ് വൈകിട്ട് അതിശക്തമായ മഴ പെയ്തത്. കശുവണ്ടി ഫാക്ടറിയുടെ ഗേറ്റ് അടക്കുന്നതിനിടെയാണ് തുളസീധരന് മിന്നലേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയും മിന്നലേറ്റ് ആശുപത്രിയിലാണ്.

വര്‍ക്കലയില്‍ പെയ്ത മഴയില്‍ ഒരു വീട് തകര്‍ന്നു. കല്ലുവാതുക്കൽ നടയ്ക്കലില്‍ വസന്തയുടെ വീട്ടിലാണ് ഇടിമിന്നലുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പരിക്കേറ്റിട്ടുണ്ട്.

അതേസമയം മറ്റ് ജില്ലകളില്‍ അതികഠിനമായ ചൂട് തുടരുകയാണ്. വിവിധ ഇടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്. ആലപ്പുഴയില്‍ സൂര്യാഘാതമേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ചെട്ടികാട്‌ സ്വദേശി സുഭാഷ് (34) കുഴഞ്ഞുവീണ് മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top