ഷിരൂരില്‍ കനത്ത മഴ; ഈശ്വര്‍ മല്‍പെക്ക് നദിയില്‍ ഇറങ്ങാന്‍ അനുമതിയില്ല; അര്‍ജുന്‍ ദൗത്യം നീളുന്നു

കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുളള തിരച്ചില്‍ പുനരാംരഭിച്ചില്ല. മോശം കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്തമഴയാണ് ഷിരൂരിലുള്ളത്. ഗംഗാവലി നദിയില്‍ ശക്തമായ ഒഴുക്കാണുളളത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ ആരംഭിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെക്ക് നദിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. സംഘം ഷിരൂരില്‍ എത്തിയെങ്കിലും പുഴയില്‍ ഇറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി. വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വര്‍ മല്‍പേ പുഴയിലിറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അമാവാസി അയതിനാല്‍ നദിയില്‍ ഒഴുക്ക് കുറയുമെന്ന കണക്കുകൂട്ടലിലാണ് തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 16ന് ഉണ്ടായ മണ്ണിടിച്ചിലാണ് അര്‍ജുനെ കാണാതായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top