യുഎഇയില്‍ വീണ്ടും കനത്ത മഴ; ആറ് വിമാന സര്‍വീസുകള്‍ റദ്ദാക്കി; രണ്ട് ദിവസത്തേക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

അബുദാബി: യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ശകതമായ മഴ. ഇന്നലെ അര്‍ദ്ധരാത്രിയോടെ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ്. രാജ്യത്തെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. മേയ് 2ന് ദുബായിലേക്ക് വരുന്നതും അവിടെ നിന്ന് പോകുന്നതുമായ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കാലതാമസം ഉണ്ടാകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഇന്ന് ദുബായില്‍ നിന്നുള്ള ആറ് വിമാനസര്‍വീസുകള്‍ ആണ് റദ്ദാക്കിയത്.

കനത്ത മഴയെ തുടര്‍ന്ന് വിവിധ ഇടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പലയിടങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാത്രിവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. സ്കൂളുകളില്‍ ഇന്നും നാളെയും ഓണ്‍ലൈന്‍ ക്ലാസാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഇന്നലെ വിലയിരുത്തിയിരുന്നു. സംയുക്ത കാലാവസ്ഥ, ഉഷ്ണമേഖലാ വിലയിരുത്തൽ ടീം ഒന്നിലേറെ യോഗങ്ങൾ നടത്തിയാണ് സ്ഥിഗതികൾ വിലയിരുത്തിയത്. കഴിഞ്ഞ ആഴ്ച മഴക്കെടുതിയിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് വീണ്ടും മഴ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top