ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം; അപകടത്തില്‍പെട്ടത് എന്‍സിപി എംപി സുനിൽ തത്കരെ ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്റ്റര്‍

മ​ഹാ​രാ​ഷ്ട്ര പൂ​നെ​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. പരംജിത് സിംഗ്, ജി.കെ.പിള്ള, എഞ്ചിനീയർ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ചത്. ബവ്ധാനില്‍ നിന്നും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെയാണ് അപകടം.

ഹെറിറ്റേജ് ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ. എന്‍സിപി ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്റ്റര്‍ ആണ്. എന്‍സിപി (അജിത്‌ പവാര്‍) എംപിയും പെട്രോളിയം- പ്രകൃതി വാതക പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാനുമായ സുനിൽ തത്കരെ റായ്ഗഡ് സന്ദര്‍ശിക്കാനാണ് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്.

പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മോശം കാലാവസ്ഥയാണ് ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top