വിമാനാപകടങ്ങളും ഒപ്പം വിവാദങ്ങളും; ജീവന്‍ പൊലിഞ്ഞവരില്‍ സഞ്ജയ് ഗാന്ധി മുതല്‍ വൈഎസ്ആര്‍ വരെ; ഇറാന്‍ പ്രസിഡന്റിന്റെ അപകടമരണം ഇന്ത്യയിലും ചര്‍ച്ചയാകുമ്പോള്‍
ഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഹെലികോപ്റ്റര്‍ അപകടങ്ങളും നേതാക്കളുടെ മരണങ്ങളും ചര്‍ച്ചയാവുകയാണ്. റെയ്സിയുടെ മരണത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും കരങ്ങളുണ്ടോ എന്നാണ് സംശയം ഉയരുന്നത്. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ പറത്തുക പതിവില്ല. കോപ്റ്റര്‍ മനപൂര്‍വം അപായപ്പെടുത്തിയോ എന്ന സംശയവും ഒപ്പം ഉയരുന്നുണ്ട്.
ഇന്ത്യയിലും ഹെലികോപ്റ്റര്‍ അപകടങ്ങളും മരണങ്ങളും ഒട്ടേറെയുണ്ട്. ജനപ്രിയരായ ഒട്ടനവധി നേതാക്കളുടെ മരണത്തിന് ഇത്തരം അപകടങ്ങള്‍ വഴിവെച്ചിട്ടുണ്ട്. ജീവന്‍ നഷ്ടമായവരില്‍ സഞ്ജയ് ഗാന്ധി മുതൽ വൈഎസ്.രാജശേഖര റെഡ്ഡി വരെയുള്ള ഒരു നീണ്ട നിര തന്നെയുണ്ട്. ഈ അടുത്ത കാലത്ത് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ മരണവും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2021 ഡിസംബർ 8ന് ആണ് റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മൃതിയടഞ്ഞത്.
റെയ്സിയുടെ മരണത്തിനു സമാനമാണ് റാവത്തിന്റെ മരണവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണവും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു.
2009 സെപ്റ്റംബർ 3 നാണ് വൈഎസ്ആർ സഞ്ചരിച്ച ബെൽ 430 എന്ന ഹെലികോപ്റ്റർ ചിറ്റൂരിനടുത്തുള്ള വനമേഖലയിൽ കാണാതായത്. 72 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാധവറാവു സിന്ധ്യ മരിച്ചതും വിമാനാപകടത്തിലാണ്. 2001 സെപ്റ്റംബർ 30 ന് ഉത്തർപ്രദേശിലെ കാൻപുരിൽ റാലിയിൽ പങ്കെടുക്കാൻ പോകുമ്പാഴായിരുന്നു സിന്ധ്യ അപകടത്തിൽപെട്ടത്. അദ്ദേഹം സഞ്ചരിച്ച 10 സീറ്റുകളുള്ള സി-90 വിമാനം മണിപ്പുരിലാണ് തകര്‍ന്നുവീണത്.
അരുണാചൽ മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവും കൊല്ലപ്പെട്ടത് ഹെലികോപ്റ്റര്‍ അപകടത്തിലാണ്. അദ്ദേഹം സഞ്ചരിച്ച പവൻ ഹാൻസ് ഹെലികോപ്റ്റർ നാലു ദിവസങ്ങൾക്ക് ശേഷമാണ് ചൈന അതിർത്തിയിലെ ലുഗുതാങ്ങിൽ കണ്ടെത്തിയത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് പറഞ്ഞത്.
ഇന്ത്യയിലെ വിമാനപകടങ്ങളില്‍ ഏറ്റവും വിവാദം നിറഞ്ഞത് സഞ്ജയ് ഗാന്ധിയുടെ മരണമായിരുന്നു. 1980 ജൂൺ 23 നു രാവിലെ 8 മണിയോടെയാണ് ഡൽഹിയിലെ സഫ്ദർജങ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഗ്ലൈഡർ തകർന്നുവീഴുന്നത്. എയറോബാറ്റിക്സ് പ്രകടനത്തിനിടയിലാണ് അദ്ദേഹം മരണത്തിലേക്ക് കൂപ്പുകുത്തിയത്. ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത് അതിനു ശേഷമാണ്. ഹരിയാന മന്ത്രി ഒ.പി.ജിൻഡാൽ, മുൻ ലോക്സഭാ സ്പീക്കർ ജി.എം.സി ബാലയോഗി തുടങ്ങിയവരും വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here