ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടു; തിരിച്ചിറക്കിയത് അസർബൈജാൻ അതിർത്തിയില്‍; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. അസര്‍ബെയ്ജാന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും കാരണം ഹെലികോപ്റ്ററിന് അടുത്തെത്താന്‍ രക്ഷാപ്രവർത്തകര്‍ ബുദ്ധിമുട്ടുന്നതായാണ് സ്റ്റേറ്റ് ടിവി പറഞ്ഞത്.
ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ യാത്ര ചെയ്യുകയായിരുന്നു റൈസി. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അസർബൈജാന്‍റെ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് സംഭവം.
അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് റൈസി ഇന്ന് രാവിലെ അസർബൈജാനിൽ എത്തിയത്. ഇരു രാജ്യങ്ങളും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടാണ് ഇത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here