ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇരക്ക് താല്‍പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേരളം

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ പരിശോധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേരളം.
കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ അന്വേഷണം നടക്കുന്നതായാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ കേസുകളിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എട്ടു കേസുകളില്‍ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളില്‍ അന്വേഷണം നടത്താനാണ് തീരുമാനം. മൊഴിയുടെ അടിസ്ഥാനത്തിലുളള കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്ത്.

ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ മൊഴികളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ, കള്ളമാണോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളുവെന്നാണ് സര്‍ക്കാര്‍ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top