ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്; 223 പേജുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടു

ചലച്ചിത്രമേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വിവരാവകാശ നിയപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ചാണ് കമ്മിഷന്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്. മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കാൻ ചില പേജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

അവസാന നിമിഷം വരെ നീണ്ട ആകാംക്ഷക്ക് ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ രഞ്ജിനി വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

എട്ടുപേരാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഇവരെ സെക്രട്ടറിയേറ്റിലെ സാംസ്‌കാരിക വകുപ്പിന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

ALSO READ: ഹേമ കമ്മിഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; നടപടികൾ തുടങ്ങി സാംസ്കാരിക വകുപ്പ്

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിച്ച ഡബ്ല്യൂസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) എന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ചാണ് സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടിമാരുടെ മൊഴികള്‍ ഉള്ളതിനാല്‍ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് കമ്മിഷന്‍ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top