ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത്; വിവരാവകാശ നിയമപ്രകാരം ഉച്ചക്ക് രണ്ടരക്ക് പുറത്തുവിടും

ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുരത്തുവിടും. ഉച്ചക്ക് രണ്ടരക്ക് റിപ്പോര്‍ട്ട് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചത്. 233 പേജുകളാണ് പുറത്തുവരുന്നത്. സ്വകാര്യത ഉറപ്പാക്കാന്‍ ചില പേജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. റിട്ട് ഹര്‍ജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വിശദമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top