ഹേമ കമ്മിറ്റി മൊഴികളില്‍ കേസ് എടുക്കരുതെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി; നാളെ പരിഗണിച്ചേക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നത്. നിർമാതാവ് സജിമോൻ പാറയിലാണ് അപ്പീൽ നൽകിയത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി ഹാജരാകുമെന്നാണ് സൂചന. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരുടെ ബെഞ്ചിന് മുന്നിൽ നാളെയാണ് ഹർജി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് ഹര്‍ജി വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top