ഹേമ കമ്മിറ്റിയില്‍ നടപടിയുമായി മുന്നോട്ട് പോകാം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. നിയമാനുസൃത നടപടിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി നവംബര്‍ ഏഴിലേക്ക് മാറ്റി.
നടിമാരുടെ മൊഴികളില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എട്ട് കേസുകളില്‍ പ്രതിപ്പട്ടിക ആയിട്ടുണ്ട്. 18 കേസുകളില്‍ പ്രതികളെ കണ്ടെത്തേണ്ടതുണ്ട്. പത്തുകേസുകളില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മൊഴി നല്‍കിയവരുടെ പരാതികളില്‍ എല്ലാം തന്നെ കേസ് എടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസിന് താത്പര്യമില്ലെന്ന് ചിലര്‍ മൊഴികളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് കണക്കാക്കാതെ കേസുമായി പോലീസ് മുന്നോട്ടു പോവുകയാണ്. ഈ കാര്യത്തില്‍ പോലീസിനു സ്വമേധയാ കേസ് എടുക്കാം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here