സോറന്‍ റിട്ടേണ്‍സ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധകൃഷ്ണന് മുന്‍പാകെ സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് മാസത്തിന് ശേഷമാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി കസേരിയില്‍ മടങ്ങി എത്തിയിരിക്കുന്നത്. ‘അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികള്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു. ഇന്ന് ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും’ സത്യപ്രതിജ്ഞയ്ക്ക് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജയിലിലായിരുന്ന സോറന് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 28ന് ജയില്‍ മോചിതനായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് നിര്‍ണ്ണായക തീരുമാനം.

ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതില്‍ ചംപയ് സോറന് അതൃപ്തിയുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചംപയ് സോറന്‍ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top