നരേന്ദ്രമോദിയുടെ ജന്മദിനങ്ങൾ ഓർക്കാൻ ഓരോ കാരണങ്ങൾ; പോയ വർഷങ്ങളിൽ ആഗസ്റ്റ് 17 രാജ്യചരിത്രത്തിൽ ഇടംപിടിച്ചത് ഇങ്ങനെ

74ലേക്ക് കടന്ന പ്രധാനമന്ത്രി നരേന്ദ്രമോജി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ ആയിരുന്നു. ഗഡകാനയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 26 ലക്ഷം വീടുകൾ ഉദ്ഘാടനം ചെയ്യാൻ ഇന്നത്തെ ദിവസമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികളും ഇന്നുതന്നെ പ്രഖ്യാപിച്ചു. 21-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിവർഷം 10,000 രൂപ നൽകുന്നതാണ് പദ്ധതി.
ഓരോ ജന്മദിനത്തിലും ഇങ്ങനെ ഓരോ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ അഞ്ച് ജന്മദിനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
2023: രാജ്യത്തെ കരകൗശല വിദഗ്ധരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി വിശ്വകർമ യോജന പദ്ധതി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്റർ (ഐഐസിസി), ഡൽഹി എയർപോർട്ട് എക്സ്പ്രസ് ലൈനിന്റെ വിപുലീകരണം എന്നിവയ്ക്കും തുടക്കമിട്ടു.
2022: ചീറ്റ റീ-ഇൻട്രൊഡക്ഷൻ പദ്ധതിയുടെ ഭാഗമായി എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടു. തുറന്നുവിട്ട ശേഷം അവയുടെ ചിത്രങ്ങൾ പകർത്തിയ മോദിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി.
2021: കോവിഡ് മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി, മോദിയുടെ ജന്മദിനത്തിൽ, ഒറ്റ ദിവസം കൊണ്ട് 2.26 മില്യൺ വാക്‌സിനുകൾ നൽകി റെക്കോർഡ് ഇട്ടു.
2020: ഇന്ത്യ കോവിഡിൻ്റെ പിടിയിൽ ആയിരുന്നതിനാൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. സേവാ സപ്താഹിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ റേഷൻ വിതരണം ചെയ്യുകയും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു.
2019: ഗുജറാത്തിലെ കെവാദിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചു. നർമദ അണക്കെട്ട് പൂർണ്ണ ശേഷിയായ 138.88 മീറ്ററിലേക്ക് എത്തിയതിന്റെ ഭാഗമായി ‘നമാമി നർമ്മദ’ ഉത്സവവും ആഘോഷിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here