ഇസ്രയേലിനെ വീഴ്ത്താൻ ഹിസ്ബുള്ളയുടെ രഹസ്യ നീക്കങ്ങള്‍; വരാനുള്ളത് വലിയ യുദ്ധമെന്ന് സൂചനകള്‍

ഇസ്രയേലിന് എതിരെയുള്ള യുദ്ധത്തിന് പുതിയ സൈനിക കമാൻഡ് സെൻ്റർ രൂപീകരിച്ച് ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള. സംഘടനയുടെ തലവനെയടക്കമുള്ള ഉന്നത നേതൃത്വത്തെ ഇസ്രയേൽ തുടച്ചു നീക്കിയതിന് പിന്നാലെയാണ് കരയുദ്ധവും വ്യോമാക്രമണവും നടത്താൻ വേണ്ടി കമാൻഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രത്രുക്കളുമായി വലിയയുദ്ധത്തിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഹിസ്ബുള്ള കേന്ദ്രങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ALSO READ: ഇസ്രയേൽ പ്രതികാരത്തിൽ വെണ്ണീറായ ഗാസ; ഇപ്പോൾ വെറും ശവപ്പറമ്പ്; ജാതകം മാറ്റി ഒക്ടോബർ 7

ഇസ്രയേൽ ആക്രമണങ്ങൾക്കിടയിലും പുതിയ കമാൻഡ് സെൻ്റർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദക്ഷിണ ലെബനനിലെ ഹിസ്ബുള്ളയുടെ പോരാട്ടം നിയന്ത്രിക്കുന്നത് പുതിയ കമാൻഡ് സെൻ്ററാണ്. മിസൈൽ ആക്രമണത്തിനടക്കം നിർദ്ദേശങ്ങൾ ഇപ്പോൾ പോകുന്നത് അവിടെ നിന്നാണെന്ന് ഹിസ്ബുള്ള കേന്ദ്രങ്ങൾ പറഞ്ഞു.

ALSO READ: ഹിസ്ബുള്ളയുടെ അടിവേരറുത്ത് ഇസ്രയേൽ; സംഘടനയുടെ ഭാവി അവതാളത്തില്‍

ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയേയും ഒരു ഡസനിലേറെ ഉന്നത നേതാക്കളേയും വധിച്ച മൂന്നരയാഴ്ച നീണ്ടു നിന്ന ഇസ്രയേൽ വ്യോമാക്രമണത്തിന് ശേഷം സംഘടനയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാൽ തെക്കൻ ലെബനനിൽ ആരംഭിച്ച കരയുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിനതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും ഹിസ്ബുള്ള കേന്ദ്ര ങ്ങൾ അവകാശപ്പെടുന്നു.

ALSO READ: ‘ഗാസയെ നശിപ്പിച്ചപോലെ ലെബനനെയും ഇല്ലാതാക്കും’; വരാൻ പോകുന്ന യുദ്ധത്തിൻ്റെ ആഴം വെളിപ്പെടുത്തി നെതന്യാഹു

ഇസ്രയേൽ വ്യോമാക്രമണത്തിൻ്റെ സംഘടനയുടെ ആയുധശേഖരം വൻതോതിൽ നശിപ്പിക്കപ്പെട്ടു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ കൈവശം ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏറ്റവും ശക്തമായ പ്രിസിഷൻ മിസൈലുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം ഇപ്പോളുമുണ്ടെന്നും ലെബനീസ് സംഘടന അവകാശപ്പെടുന്നു.

ALSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

കമാൻഡ് ശൃംഖലയ്ക്ക് താല്ക്കാലികമായി തകർച്ച സംഭവിച്ചുവെന്നത് ഇസ്രായേലിനെ ആക്രമിക്കാനുള്ള സംഘടനയുടെ കഴിവ് ഇല്ലാതാക്കുന്നില്ലെന്ന് ഹിസ്ബുള്ള ഫീൽഡ് കമാൻഡർ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പുതിയ കമാൻഡ് പൂർണ്ണമായും രഹസ്യമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ അതിൻ്റെ ഘടനയെക്കുറിച്ചോ ആശയ വിനിമയത്തിയെപ്പറ്റിയോ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ALSO READ: ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!

ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ ഷെയ്ഖ് നൈം ഖാസിം ഈ ആഴ്ച വെടിനിർത്തൽ ശ്രമങ്ങളെ സ്വാഗതം ചെയ്തിരുന്നെങ്കിലും സംഘടനയുടെ പഴയശേഷി കൈമോശം വന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹസൻ നസ്റല്ലയുടെ മരണത്തിന് ശേഷം പുതിയ തലവനെ ഹിസ്ബുള്ള തിരഞ്ഞെടുത്തിട്ടില്ല. സസ്റല്ലയുടെ പിൻഗാമിയായി കരുതപ്പെട്ട ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ട സാഹചര്യത്തിൽ സംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ആളാണ് നൈം ഖാസി.

ALSO READ: കരയാക്രമണത്തിൽ കാലിടറുന്ന ഇസ്രയേൽ!! ‘അഡെയ്‌സെയിൽ പിൻമാറ്റം’; തെക്കൻ ലെബനനിൽ ആൾനാശം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top