ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ കനത്ത മിസൈല്‍ ആക്രമണം; ഒരേസമയം തൊടുത്തുവിട്ടത് 200 ഓളം മിസൈലുകള്‍; 11 പേര്‍ക്ക് പരുക്ക്

ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുള്ളയുടെ കനത്ത മിസൈല്‍ ആക്രമണം. ഒരേസമയം 200 ഓളം മിസൈലുകള്‍ ആണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ആക്രമണം. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഓഫീസിന് നേര്‍ക്കും ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Also Read: ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്‍റെ തിരിച്ചടി

ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

Also Read: യുദ്ധം നിർത്താൻ ഒരുക്കമല്ല; ഇസ്രയേല്‍ പ്രതിരോധ മന്ത്രിയില്‍ നെതന്യാഹുവിന് വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍…

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേര്‍ക്ക് ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ഹിസ്ബുള്ള നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top